ഞാൻ കമന്റ് നോക്കാറില്ല: വിവാദങ്ങളിൽ പ്രതികരിച്ച്  വിസ്മയ മോഹൻലാൽ 

JULY 31, 2026, 12:26 AM

മോഹൻലാലിൻറെ മകൾ വിസ്മയ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ്.  ജൂഡ് ആൻറണി ചിത്രം തുടക്കത്തിലൂടെയാണ് അരങ്ങേറ്റം. 

 ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

 '' താരപുത്രിയായതിനാൽ എന്ത് ചെയ്താലും മൈക്രോസ്‌കോപ്പിലൂടെയാകും നോക്കുക. പുസ്തകം എഴുതിയിട്ടുണ്ട്, പക്ഷെ അത് കാണുക വിസ്മയ മോഹൻലാലിന്റെ പുസ്തകം എന്ന നിലയിലായിരിക്കും. ഈയ്യടുത്ത് ജന്തർ മന്തർ സമരത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അത് വലിയ ചർച്ചയായി. ജീവിതം ഒരു മൈക്രോസ്‌കോപ്പിലായെന്നോ ഗോൾഡ് ഫിഷ് ജീവിതം ആയെന്നോ തോന്നിയിട്ടുണ്ടോ?'' എന്നായിരുന്നു അവതാരകനായ ഭരദ്വാജ് രംഗൻ ചോദിച്ചത്.

vachakam
vachakam
vachakam

സത്യം പറഞ്ഞാൽ ഞാനൊരു മൈക്രോസ്‌കോപ്പിന് താഴെയാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ല. കാരണം ഞാൻ കേരളത്തിലല്ല ജീവിച്ചത്. കൂടുതലും പുറത്തായിരുന്നു. അതിനാൽ അത്രത്തോളം അനുഭവിക്കേണ്ടി വന്നിട്ടില്ല. 

ആളുകൾ ജഡ്ജ് ചെയ്യും. കാരണം ഞാൻ എന്റെ അച്ഛന്റെ മകളാണ്. അതിനാലുള്ള പ്രതീക്ഷയുണ്ടാകും. അതുപോലെ ചിലർക്ക് അദ്ദേഹത്തെ ഇഷ്ടമായിരിക്കും, ചിലർക്ക് ഇഷ്ടമല്ലായിരിക്കും. അതും എന്നിലേക്ക് വരും'' എന്നാണ് വിസ്മയ പറഞ്ഞത്.

 ''പക്ഷെ ഞാൻ കമന്റ് നോക്കാറില്ല. എയർപോർട്ടിൽ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേർ നോക്കും. അതല്ലാതെ എനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.'' എന്നും വിസ്മയ പറയുന്നു.

vachakam
vachakam
vachakam

തിയറ്റർ ചെയ്യാൻ എനിക്ക് എന്നും താൽപര്യമുണ്ടായിരുന്നു. അതേസമയം തന്നെ എനിക്ക് അതിയായ സഭാകമ്പവുമുണ്ട്. പക്ഷെ സ്റ്റേജിൽ നിൽക്കുമ്പോൾ, പെർഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാൻ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടത്. ഇതെനിക്ക് ചെയ്യാൻ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. തിയേറ്റർ ഇഷ്ടപ്പെടുമ്പോഴും സിനിമ ചെയ്തു നോക്കണം എന്ന് മനസിലുണ്ടായിരുന്നു. പക്ഷെ പുറത്ത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വർഷങ്ങൾ മുമ്പാണ് അമ്മയോട് ആഗ്രഹം പറയുന്നത്.'' വിസ്മയ പറയുന്നു.''ഇപ്പോൾ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കിൽ, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടൻ വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാൻ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവർ തിങ്കിങ് ആയിരുന്നു. പക്ഷെ ഒടുവിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു'' വിസ്മയ പറയുന്നു.

എഴുത്ത്, ചിത്രകല, മാർഷ്യൽ ആർട്സ് എന്നീ മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വിസ്മയ ആദ്യമായാണ് ക്യാമറക്ക് മുന്നിലേക്ക് എത്തുന്നത്. വിസ്മമയുടെ സിനിമാപ്രവേശം പോലെ തന്നെ ഈയിടെ നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാർഥികളെ പിന്തുണച്ചത് എത്തിയതും ചർച്ചയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam