സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ചിത്രത്തിന്റേതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ ചിത്രത്തിൽ സായ് പല്ലവി സീതയായി എത്തിയതിന് ചില കോണുകളിൽ നിന്ന് വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ നടി ശ്രീനിധി ഷെട്ടിയെ, സീതയാകാൻ സമീപിച്ചിരുന്നുവെന്നും എന്നാൽ റോൾ താരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു.
ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് ശ്രീനിധി ഷെട്ടി.
"ഞാൻ ആ റോൾ നിരസിച്ചതല്ല. രാമാണത്തിലെ സീതയുടെ വേഷത്തിനായി ഞാൻ ഓഡിഷന് പോയിരുന്നു. പക്ഷേ കിട്ടിയില്ല. എന്നാൽ ഞാൻ ആ വേഷം നിരസിച്ചെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഓഡിഷന് കോൾ വന്നത് തന്നെ വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്.
പിന്നെ ഞാനെന്തിന് ആ വേഷം നിരസിക്കണം? സീത എന്നത് എന്ത് വലിയ കഥാപാത്രമാണ്. ഓരോ നടിമാരും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ വേഷമാണത്. ഞാൻ ഒരിക്കലും അത് നിരസിച്ചിട്ടില്ല. ഓഡിഷന് പോയിട്ടും സെലക്ട് ആകാത്തതാണ്. അതാണ് സംഭവിച്ചത്", എന്നായിരുന്നു ശ്രീനിധി ഷെഡ്ഡിയുടെ വാക്കുകൾ. സായ് പല്ലവി, സീതയായി എത്തുന്നത് സന്തോഷമെന്നും ശ്രീനിധി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
