90-കളിൽ ബോളിവുഡിൽ ഏറെ ഗോസിപ്പുകളിൽ നിറഞ്ഞുനിന്നിരുന്ന സംവിധായകനായിരുന്നു രാം ഗോപാൽ വർമ്മ. ഇപ്പോഴിതാ രാം ഗോപാൽ വർമ്മയും നടി ഊർമ്മിള മാതോണ്ട്കറും രഹസ്യമായി വിവാഹിതരായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജ്യോതി വെങ്കടേഷ്.
പ്രശസ്ത താരം ചിരഞ്ജീവിയാണ് തന്നോട് ഈ വിവരം വെളിപ്പെടുത്തിയതെന്ന് സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെങ്കടേഷ് അവകാശപ്പെട്ടു.
ഈ ബന്ധം വിവാഹത്തിലൂടെ ഔദ്യോഗികമാക്കാൻ ഊർമ്മിള ആഗ്രഹിച്ചിരുന്നുവെങ്കിലും ആർ.ജി.വി ഇതിന് തയ്യാറാകാതിരുന്നതാണ് പിന്നീട് ഇരുവരും വേർപിരിയാൻ കാരണമായതെന്നും മാധ്യമപ്രവർത്തകൻ കൂട്ടിച്ചേർത്തു.
ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നതെന്നും ചടങ്ങുകൾ നടത്തിയ പൂജാരിയുടെ ഫോൺ നമ്പർ ചിരഞ്ജീവി തനിക്ക് നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
90-കളിലും 2000-ങ്ങളുടെ തുടക്കത്തിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചെത്തിയ കോമ്പോയായിരുന്നു രാം ഗോപാൽ വർമ്മയുടേതും ഊർമ്മിളയുടേതും. ഊര്‍മിളയുമായുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ രത്‌ന വർമ്മയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാം ഗോപാൽ വർമ്മയുടെ ‘ഗൺസ് & തൈസ്: ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന പുസ്തകത്തിലെ ‘എന്റെ ജീവിതത്തിലെ സ്ത്രീകൾ’ എന്ന അധ്യായം ഉൗർമിള മതോംഡ്കറിനായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഊര്‍മിളയുടെ സൗന്ദര്യത്തിൽ മയങ്ങിയാണ് രംഗീല നിർമ്മിക്കാൻ ഉദ്ദേശിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
