ഹൈദരാബാദ്: പരിക്കിൽ നിന്ന് മോചിതനായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്ന ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. കാമുകി മഹിക ശർമ്മയ്ക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. തല പൂർണമായും മൊട്ടയടിച്ച ഹാർദിക്കിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ സുപ്രഭാത സേവയിൽ പങ്കെടുത്ത ശേഷമാണ് ഹാർദിക് വെങ്കിടേശ്വര സന്നിധിയിൽ പ്രാർത്ഥന നടത്തിയത്. കരിയറിലെ നിർണായക ഘട്ടത്തിന് മുന്നോടിയായുള്ള ആത്മീയ സന്ദർശനമായാണ് ഇതിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ ഐ.പി.എൽ സീസണിന് ശേഷം പുറംവേദനയും തുടയിലെ പരിക്കും കാരണം ഹാർദിക് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റീഹാബിലിറ്റേഷനും 'റിട്ടേൺ ടു പ്ലേ' പ്രോട്ടോക്കോളും പൂർത്തിയാക്കിയിട്ടുണ്ട്.
പരിക്കിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, സിംബാബ്‌വെ എന്നിവർക്കെതിരായ പരമ്പരകൾ ഹാർദിക്കിന് നഷ്ടമായിരുന്നു. പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത താരം ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
