ബി.ബി.സിക്കെതിരായ മാനനഷ്ടക്കേസ്: ട്രംപ് ഡിസംബർ 11നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവ്

OCTOBER 23, 2026, 9:28 AM

മയാമി: ബി.ബി.സി ക്കെതിരെയുള്ള 1,000 കോടി ഡോളറിന്റെ മാനനഷ്ടക്കേസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബർ 11നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് യു.എസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ചിരുന്ന തിയതി ട്രംപിന്റെ അഭിഭാഷകർ റദ്ദാക്കിയിരുന്നു.

കോടതി ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കേസ് തള്ളിക്കളയുമെന്ന് ജഡ്ജി എഞ്‌ജോലിക് ലെറ്റ് ട്രംപിന്റെ അഭിഭാഷകർക്ക് മുന്നറിയിപ്പ് നൽകി. 2021 ജനുവരി 6ലെ പ്രസംഗവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിൽ ട്രംപിന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ പരിശോധന നടന്നിട്ടില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

അതേസമയം, ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളുള്ളതിനാലാണ് ഒക്ടോബർ 16ലെ ചോദ്യം ചെയ്യൽ മാറ്റിവെച്ചതെന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ പാർട്ടി രാഷ്ട്രീയത്തിന് മുൻഗണന നൽകി കോടതിയെ കബളിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ബി.ബി.സിയുടെ അഭിഭാഷകൻ ആരോപിച്ചു.

vachakam
vachakam
vachakam

മാർഎലാഗോ ക്ലബ്ബിലെ അംഗത്വ വിവരങ്ങൾ കൈമാറണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. മുൻ പ്രത്യേക കൗൺസൽ ജാക്ക് സ്മിത്തിന്റെ മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തൽക്കാലത്തേക്ക് നീട്ടി വെച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam