പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം 

JULY 14, 2026, 12:20 AM

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ വെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെന്നും മലയാളിയാണെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

 തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങുമ്പോൾ രാത്രി 7 മണിയോടെയാണ് സംഭവം. മോഷണ ശ്രമത്തിനുശേഷം പ്രതി പുറത്തിറങ്ങി ഒളിച്ചിരുന്നു.

യുവതി വീട്ടിനുള്ളിൽ കയറിയപ്പോൾ പുറത്തുനിന്ന് അകത്തു കയറി വാതിൽ കുറ്റിയിടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam