കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “ഡാഷ് മോനേ രേവന്താ… നിനക്കുള്ള മറുപടി വരുന്നുണ്ട്” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ജനവിധി 2026 – മീറ്റ് ദ ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. രേവന്ത് റെഡ്ഡി കേരളത്തില്‍ നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി.
അതേസമയം കേരളത്തിന്റെ വികസന നേട്ടങ്ങളെ ചൊല്ലി ഇരു മുഖ്യമന്ത്രിമാരും തമ്മില്‍ വാക്കേറ്റം ശക്തമായിരിക്കുകയാണ്. പിണറായി വിജയനെതിരെ രേവന്ത് റെഡ്ഡി നേരത്തെ വിമര്‍ശനം ഉന്നയിക്കുകയും കത്തിലൂടെയും പ്രതികരിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെറ്റായ വിവരങ്ങളാണെന്നും രേവന്ത് വ്യക്തമാക്കി.
മലയാള സിനിമയായ നരസിംഹംയിലെ പ്രശസ്ത ഡയലോഗ് അനുകരിച്ച് “നീ പോ മോനെ വിജയാ” എന്ന പരാമര്‍ശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.
ഇതിനാണ് മറുപടിയായി പിണറായി വിജയന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്ന ഒരാള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കുന്നുണ്ടോ എന്ന് രേവന്ത് സ്വയം ആലോചിക്കട്ടെയെന്നും, പരസ്യമായി ഉയര്‍ന്ന വിഷയമായതിനാല്‍ മറുപടിയും പരസ്യമായി തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്
അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാകാന്‍ സാധ്യത'; കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ട് ജി സുധാകരന്
ആറന്മുളയില് 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്
"കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള പാത"; എം. സ്വരാജ്