കൊച്ചി: നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം കോടതി അംഗീകരിച്ചു.
തൃശൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജോഷി വില്ലടം സമർപ്പിച്ച ഹർജിയായിരുന്നു കോടതി തള്ളിയത്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
വോട്ടർമാരെ സ്വാധീനിക്കാൻ മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ചതായും, വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങൾ പ്രയോഗിച്ചതായും ഹർജിയിൽ ആരോപിച്ചിരുന്നു. കൂടാതെ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും പണവും വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയതായും ആരോപണം ഉണ്ടായിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
