പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു 

APRIL 7, 2026, 1:55 AM

പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നതായി റിപ്പോർട്ട്. പാപ്പാൻ രാമൻ ആണ് മരിച്ചത്.

കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകൽ ശീവേലിക്കിടെയായിരുന്നു സംഭവം. തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ചിരുന്ന ആന അപ്രതീക്ഷിതമായി വിരണ്ടോടുകയായിരുന്നു.

വീടുകളിലേക്ക് ഓടാൻ ശ്രമിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാമനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഇടഞ്ഞ ആനയെ ഇതുവരെ പൂർണ്ണമായി തളയ്ക്കാനായിട്ടില്ല. എലിഫന്റ് സ്‌ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് നിയന്ത്രണത്തിലാക്കാനുള്ള ശ്രമം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam