'ഒരു കുഞ്ഞിനെ കൂടി നോക്കാൻ വയ്യ'; കാട്ടാക്കട നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

APRIL 7, 2026, 1:25 AM

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മ ഷംനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഞായറാഴ്ച വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇപ്പോൾ ഒരു കുഞ്ഞ് കൂടി നോക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് യുവതിയുടെ മൊഴി. ഇവർക്കു ഒന്നര വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്.

vachakam
vachakam
vachakam

21കാരിയായ യുവതി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പോകണമെന്ന് ഭർത്താവിനോട് പറഞ്ഞിരുന്നു. തുടർന്ന് വീട്ടിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam