പാലക്കാട്: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേ സംബന്ധിച്ച നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ടു.
ജലനിരപ്പ് ഉയരുന്നതിന് മുമ്പ് തന്നെ തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിയിരുന്നുവെന്നും അത് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കുഴൽനാടൻ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ശബ്ദരേഖയാകാമെന്നും, പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ഇപ്പോൾ പ്രധാനമന്ത്രിയുടെ ശബ്ദം വരെ വ്യാജമായി നിർമ്മിക്കുന്ന സാഹചര്യമുണ്ട്. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്ന് ഉറപ്പാണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് മാത്യു ടി തോമസ് ആണെന്നും” മന്ത്രി പറഞ്ഞു.
2018ലെ പ്രളയം മനുഷ്യ നിർമിത ദുരന്തമാണെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. കരിമണൽ ലോബിക്ക് വേണ്ടി പ്രളയം സൃഷ്ടിച്ചുവെന്നും, തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ‘മേരി മാത’ എന്ന കരാർ കമ്പനിക്കായി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്