"കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള പാത"; എം. സ്വരാജ്

APRIL 7, 2026, 3:58 AM

തിരുവനന്തപുരം: കേരളത്തിലെ വോട്ടർമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചാൽ അവർ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും കേരളത്തിന് ഇക്കാര്യത്തിൽ അബദ്ധം പറ്റരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്.

കോൺഗ്രസ് എന്നത് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരല്ലെന്നും ബിജെപിയിലേക്കുള്ള വഴിയുടെ പേരാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ബിജെപിയിൽ ചേരുന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ രീതിയെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ വിലപേശി ബിജെപിയിലേക്ക് പോകുന്നത് പതിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചാലും മതിയെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചരിത്രപരമായ ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കി.

vachakam
vachakam
vachakam

ഗോവയിൽ  2019-ലും 2022-ലും കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് ജയിച്ച എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. അരുണാചൽ പ്രദേശിൽ  2016-ൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ച 43 എംഎൽഎമാർ ഒന്നടങ്കം ബിജെപിയിലേക്ക് മാറി. കർണാടക, ഉത്തരാഖണ്ഡ്സംസ്ഥാനങ്ങളിലും കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് അധികാരം പിടിക്കാൻ തുണയായത്.

സ്ഥാനാർത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മിൽ നിന്ന് ബിജെപിയിലേക്ക് പോയതെങ്കിൽ, കോൺഗ്രസ് മൊത്തത്തിൽ ബിജെപിയിലേക്കുള്ള പാതയായി മാറിയിരിക്കുകയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam