തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജനുവരി അവസാനവാരമായിരിക്കും ബജറ്റ് അവതരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.
കൂടാതെ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 12 സയന്റിഫിക് ഓഫീസര്‍ തസ്തികകളും സൃഷ്ടിക്കും. ബയോളജി വിഭാഗത്തില്‍-3 കെമിസ്ട്രി വിഭാഗത്തില്‍-4, ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍-5 എന്നിങ്ങനെയാണ് തസ്തികകള്‍. രണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായവും 60 വയസാക്കി ഉയര്‍ത്തി. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും. ഉഡുപ്പി-കരിന്തളം (കാസര്‍ഗോഡ്) 400 കെ.വി അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജും അംഗീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
