എൽദോസ് കുന്നപ്പിള്ളിയ്ക്ക് സീറ്റില്ല

MARCH 17, 2026, 2:26 AM

കൊച്ചി: പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് സീറ്റില്ല. ലൈം​ഗീക പീഡന കേസിൽ ഉൾപ്പെട്ടതിനാൽ ഹൈക്കമാൻഡ് നേരത്തെ തന്നെ എൽദോസിന്റെ പേര് തടഞ്ഞ് വെച്ചിരുന്നു.

ഇപ്പോൾ എൽദോസ് കുന്നപ്പിള്ളിയ്ക്ക് സീറ്റില്ലെന്ന് ഉറപ്പിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. 

മനോജ് മുത്തേടനും, ഉല്ലാസ് തോമസുമാണ് ഇപ്പോൾ പരി​ഗണനയിലുള്ളത്. പ്രാദേശികമായുള്ള എതിര്‍പ്പുകളോടൊപ്പം പീഡന കേസും വന്നതോടെ കുന്നപ്പിള്ളിക്കുള്ള ജനപിന്തുണ  നഷ്ടപ്പെട്ടുവെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. കൂടാതെ, പുറത്ത് വന്ന സര്‍വേ ഫലങ്ങളും എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി വന്നതും സ്ഥാനാര്‍ഥി മോഹത്തിന് വെല്ലുവിളിയായി.

vachakam
vachakam
vachakam

ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തിയിരുന്നു. എൽദോസും ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്.

എന്നാൽ ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. 

 

vachakam
vachakam
vachakam

 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam