കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദനെ സിപിഐഎം പുറത്താക്കി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് ഗോവിന്ദനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.
പാർട്ടിക്കെതിരെ പച്ച നുണയാണ് ടി കെ ഗോവിന്ദൻ പറഞ്ഞത് എന്നും അദ്ദേഹത്തിന്റേത് പാർലമെൻ്ററി അവസരവാദമാണെന്നും രാഗേഷ് പറഞ്ഞു. ടി കെ ഗോവിന്ദൻ എക്സ് കമ്മ്യൂണിസ്റ്റ് ആണെന്നും രാഗേഷ് കുറ്റപ്പെടുത്തി.
കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. പാർട്ടിയുടെ നിലവിലെ നിലപാടുകൾ അവഗണനയോടെയാണെന്നും, ഇതുവരെ താൻ അർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.“പാർട്ടി പറഞ്ഞ എല്ലാ അച്ചടക്കവും പാലിച്ചിട്ടും ആദ്യമായാണ് ഇത്തരത്തിലുള്ള വാർത്താസമ്മേളനം നടത്തേണ്ടിവന്നത്. ചെറുപ്പകാലത്ത് പോലും എനിക്ക് പദവി കിട്ടിയിട്ടില്ല. പല മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകിയിട്ടുണ്ട്.
പക്ഷേ എനിക്ക് ഒരിക്കലും പരിഗണന ഉണ്ടായിട്ടില്ല,”എന്നും ടി കെ ഗോവിന്ദൻ വ്യക്തമാക്കി.“പാർട്ടി മര്യാദ കാണിക്കാതെ, ഒരു വിശദീകരണവും നൽകിയില്ല. ഇത് തന്നോട് നീതിപൂർവമായ പെരുമാറ്റമല്ല. എന്റെ കീഴിൽ പ്രവർത്തിച്ചവരിൽ എംഎൽഎമാരും മന്ത്രിമാരും ഉൾപ്പെടുന്നു. എനിക്ക് വ്യക്തിപരമായി ഒന്നിനും ആഗ്രഹമില്ല, പക്ഷേ പാർട്ടിയിലെ ഇതുവരെ കാണാത്ത പ്രവണതകൾ ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്