ആലപ്പുഴ: പാർട്ടി വിട്ട നേതാവ് ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലിക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസം സൃഷ്ടിച്ചതിനാണ് പുന്നപ്ര പൊലീസ് സ്വമേധയാ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, പാർട്ടി വിട്ട് സ്വചതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുധാകരനെതിരെ സിപിഎം ബഹുജനറാലി സംഘടിപ്പിച്ചത്.എന്നാൽ പറവൂരിൽ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളിയായിരുന്നു ജി സുധാകരന്റെ പ്രതികരണം. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്ന് സുധാകരൻ വിമർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്