സിനിമയിലേത് റീല്‍ ഇത് റിയല്‍ പോരാട്ടം; വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വിജയ്

JUNE 23, 2026, 2:18 AM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം നിയമസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും ശക്തമായ ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി ജോസഫ് വിജയ്. തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ വെറും നടന്റെ പാര്‍ട്ടി എന്ന് വിളിച്ച് പരിഹസിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു പ്രസംഗത്തിന്റെ പ്രധാന ഭാഗം.

താന്‍ ഒരു സിനിമാ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് നേരിട്ട് മുഖ്യമന്ത്രിയാകാന്‍ വന്നതാണെന്ന പരിഹാസങ്ങളെ വിജയ് പൂര്‍ണമായി തള്ളിപ്പറഞ്ഞു. ചിലര്‍ പറയുന്നത് ഞാന്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് നേരിട്ട് വന്ന് മുഖ്യമന്ത്രിയായെന്നാണ്. അവരുടെ സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു വെറും റീല്‍ കഥ മാത്രമാണ്. തങ്ങള്‍ ഫാന്‍സ് ക്ലബ്ബായി പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ക്കേ ജനങ്ങള്‍ക്കൊപ്പം തെരുവിലുണ്ടെന്നും അദേഹം പറഞ്ഞു.

2008-ലെ ശ്രീലങ്കന്‍ തമിഴ് അനുകൂല പ്രക്ഷോഭങ്ങള്‍, 2011-ലെ മല്‍സ്യത്തൊഴിലാളി സമരം, ജല്ലിക്കെട്ട്, സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ എന്നിവയിലെല്ലാം തങ്ങള്‍ സജീവമായി പങ്കെടുത്ത കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവര്‍ ആദ്യം പാര്‍ട്ടി രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍, തങ്ങള്‍ ആദ്യം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ട്ടി എടുത്ത ശക്തമായ നിലപാടും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam