ഇന്ത്യക്കാർക്ക് കൈകൊടുക്കാൻ ഞങ്ങൾക്കും താല്പര്യമില്ല: മൊഹ്‌സിൻ നഖ്‌വി

DECEMBER 29, 2025, 7:15 AM

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് തർക്കം തുടരുകയാണ്. ഇന്ത്യ സൗഹൃദപരമായ സമീപനമല്ല സ്വീകരിക്കുന്നതെങ്കിൽ കൈകൊടുക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) മേധാവി മൊഹ്‌സിൻ നഖ്‌വി വ്യക്തമാക്കി.

ഡിസംബർ 28ന് ലാഹോറിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നഖ്‌വി ബി.സി.സി.ഐയുടെ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുല്യതയിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിന് ശേഷം പല തലത്തിലുള്ള മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചിരുന്നു. ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിലപാട്. ഏറ്റവും ഒടുവിൽ അണ്ടർ19 ഏഷ്യാ കപ്പ് ഫൈനലിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടിയതും വലിയ വിവാദമായിരുന്നു. കൂടാതെ ഏഷ്യാ കപ്പ് ട്രോഫി നഖ്‌വിയിൽ നിന്ന് ഏറ്റുവാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതും പാകിസ്ഥാനെ പ്രകോപിപ്പിച്ചു.

vachakam
vachakam
vachakam

ക്രിക്കറ്റും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് നഖ്‌വി പറഞ്ഞു. എങ്കിലും പാകിസ്ഥാൻ ക്രിക്കറ്റിന്റെ അന്തസ്സ് പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന കർശന നിലപാടിലാണ് ബോർഡ് എന്ന് അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam