വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ഗാസ ബോര്‍ഡ് ഓഫ് പീസില്‍' ചേരാന്‍ ഇന്ത്യയ്ക്ക് ക്ഷണം. ഇസ്രയേല്‍-ഹമാസ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ബോര്‍ഡ് അവതരിപ്പിച്ചത്.
വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഗാസയിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. യു.എസ് പിന്തുണയുള്ള 20 ഇന സമാധാന പദ്ധതിയുടെ ഭാഗമാണിത്. ഗാസയില്‍ പുതിയ പാലസ്തീന്‍ കമ്മിറ്റി സ്ഥാപിക്കുന്നതിന് മേല്‍നോട്ടം വഹിക്കുക, മേഖലയില്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിനെ നിരായുധീകരിക്കുക, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക മുതലായവയുടെ മേല്‍നോട്ടമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ബോര്‍ഡില്‍ സ്ഥിര അംഗത്വം നേടുന്നതിന് 100 കോടി ഡോളര്‍ സംഭാവന നല്‍കണമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഗാസയുടെ പുനര്‍നിര്‍മാണത്തിനായി മാറ്റിവെക്കും. എന്നാല്‍ മൂന്ന് വര്‍ഷത്തെ താല്‍കാലിക അംഗത്വത്തിന് സാമ്പത്തിക നിബന്ധനകള്‍ ഒന്നുമില്ല. ഇന്ത്യയെ കൂടാതെ ജോര്‍ദാന്‍, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാന്‍, കാനഡ, തുര്‍ക്കി, ഈജിപ്റ്റ് തുടങ്ങിയ നിരവധി രാജ്യങ്ങളെ ബോര്‍ഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
