98-ാം ഓസ്കർ അവാർഡുകൾ പ്രഖ്യാപനം ആരംഭിച്ചു; പ്രധാന അവാർഡുകൾ ആർക്കൊക്കെ എന്ന് അറിയാം 

MARCH 15, 2026, 8:40 PM

ഹോളിവുഡിലെ ഡോൾബി തിയറ്റർ വേദിയിൽ ഓസ്കർ അവാർഡുകളുടെ 98-ാമത് പതിപ്പിന്റെ പ്രഖ്യാപനം ആരംഭിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടക്കുന്നത്. ആകെ 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

എമി മാഡിഗൺ ‘വെപ്പൺസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ പുരസ്കാരം നേടി.

ഈ വർഷം ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ നേടിയ ചിത്രങ്ങളിൽ ഒന്നാണ് സിന്നേഴ്സ്. ചിത്രത്തിന്റെ സംവിധായകൻ റയാൻ കൂഗ്ലർ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

vachakam
vachakam
vachakam

പ്രധാന പുരസ്കാരങ്ങൾ:

മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം – നോബഡി എഗൈൻസ്റ്റ് പുടിൻ

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം – ഓൾ ദി എംറ്റി റൂംസ് (സംവിധാനം: ജോഷ്വാ സെഫ്ടെൽ, കോനൽ ജോൺസ്)

vachakam
vachakam
vachakam

മികച്ച വിഷ്വൽ എഫക്റ്റ്സ് – അവതാർ: ഫയർ ആൻഡ് ഐസ്

മികച്ച ഒറിജിനൽ തിരക്കഥ – സിന്നേഴ്സ് (സംവിധാനം: റയാൻ കൂഗ്ലർ)

മികച്ച അവലംബിത തിരക്കഥ – വൺ ബാറ്റിൽ ആഫ്റ്റർ അനദർ (പോൾ തോമസ് ആൻഡേഴ്‌സൺ)

vachakam
vachakam
vachakam

മികച്ച കാസ്റ്റിംഗ് – വൺ ബാറ്റിൽ ആഫ്റ്റർ അനദർ (കസാൻഡ്ര കുലുക്കുണ്ടിസ്)

മികച്ച മേക്കപ്പ് & ഹെയർസ്റ്റൈലിങ് – ഫ്രാങ്കൻസ്റ്റൈൻ (മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ)

മികച്ച വസ്ത്രാലങ്കാരം – ഫ്രാങ്കൻസ്റ്റൈൻ (കേറ്റ് ഹാവ്‌ലി)

മികച്ച ആനിമേഷൻ ചിത്രം – കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്

മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം – ദി ഗേൾ ഹൂ ക്രൈഡ് പേൾസ്

മറ്റു പ്രധാന പുരസ്കാരങ്ങളുടെ പ്രഖ്യാപനം തുടർന്നുകൊണ്ടിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam