സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം

JUNE 24, 2026, 2:30 AM

ന്യൂയോർക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്  നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വൻ അട്ടിമറി.

ന്യൂയോർക്കിലെ പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്  സ്ഥാനാർത്ഥിയായ ഡാരിയലിസ അവില ഷെവലിയർ പരാജയപ്പെടുത്തി.

32കാരിയായ ഡാരിയലിസ സി.യു.എൻ.വൈ സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്.

vachakam
vachakam
vachakam

ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം.

പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്.

ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam