മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് യുഎസ്സിൽ റീട്ടെയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നു

SEPTEMBER 14, 2026, 12:01 PM

വാഷിങ്ടണിലെ സീയാറ്റിലിൽ 9 -ാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു. 14 രാജ്യങ്ങളിലായി 450ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ശ്യംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, വാഷിംഗ്ടണിലെ സീയാറ്റിലിൽ പുതിയ ഷോറൂം ആരംഭിച്ചുകൊണ്ട് യു.എസ്.എയിലെ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നു. വാഷിംഗ്ടൺ സ്റ്റേറ്റിലെ ബ്രാൻഡിന്റെ ആദ്യ ഔട്ട്‌ലെറ്റായ ഈ പുതിയ ഷോറൂം ഉദ്ഘാടനത്തോടെ യു.എസ്.എയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 9 ആയി.

സീയാറ്റിലിലെ ഇന്ത്യൻ കോൺസലേറ്റ് കോൺസൽ ജനറൽ പ്രകാശ് ഗുപ്ത ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൾ സലാം കെ.പി., മലബാർ ഗോൾഡ് ആൻഡ്
ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് റീജിയണൽ ഹെഡ് ജോസഫ് ഈപ്പൻ, മലബാർ ഗ്രൂപ്പ് ചീഫ് ഡിജിറ്റൽ ഓഫീസർ ഷാജി കക്കോടി, യു.എസ്.എ ബ്രാഞ്ച് ഹെഡ് ജസാർ ആർ, മറ്റ് സീനിയർ മാനേജ്മന്റ് അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യു.എസ്സിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഒൻപതാമത്തെ ഷോറൂം സീയാറ്റിലിൽ തുറക്കാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 2018ൽ ആരംഭിച്ച ഗ്രൂപ്പിന്റെ നോർത്ത് അമേരിക്കൻ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിന്റെ പിൻബലത്തിലാണ് ബ്രാൻഡിന് ഈ നേട്ടം സാധ്യമായത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ഓരോ പ്രോഡക്ടിലും പ്രകടമാകുന്ന ഏറ്റവും മികച്ച കരകൗശലവിദ്യയും സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവവുമാണ് ബ്രാൻഡിന്റെ വളർച്ചയ്ക്ക് ആധാരം.

vachakam
vachakam
vachakam

'മെയ്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ് 'എന്ന ആശയത്തിന്റെ പ്രധാന വക്താക്കൾ എന്ന നിലയിൽ ഓരോ അന്താരാഷ്ട്ര ഷോറൂമിനെയും ഇന്ത്യയുടെ കരകൗശലവിദ്യ ലോകമെമ്പാടും എത്തിക്കാനുള്ള ഒരു വേദിയായാണ് ഞങ്ങൾ കാണുന്നത്. ആ ദൗത്യത്തിലേക്കുള്ള അഭിമാനകരമായ ഒരു കൂട്ടിച്ചേർക്കലാണ് സീയാറ്റിലിലെ ഈ പുതിയ ഷോറൂം. നോർത്ത് അമേരിക്കയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു, അവരുടെ ആത്മവിശ്വാസമാണ് ഈ വിപുലീകരണം സാധ്യമാക്കിയത് എന്ന് മലബാർ ഗ്രൂപ്പ് ചെയർമാനായ എം.പി അഹമ്മദ് പറഞ്ഞു.

സ്വർണം, ഡയമണ്ട്, മറ്റ് അമൂല്യ രത്‌നങ്ങൾ എന്നിവയിലായി തയ്യാറാക്കിയ 25ഓളം എക്‌സ്‌ക്ലൂസീവ് ബ്രാൻഡുകളിൽ നിന്നുള്ള ഇരുപതിനായിരത്തിലധികം വൈവിധ്യമാർന്ന ആഭരണ ശേഖരമാണ്
ബെല്ലെവ്യു ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കുള്ള ആഭരണങ്ങൾ മുതൽ ഡെയിലി യൂസിനു അനുയോജ്യമായ ലേറ്റസ്റ്റ് ഓഫീസ് വെയർ ഡിസൈനുകൾ വരെ, എല്ലാ വിഭാഗം ആളുകളുടെയും അഭിരുചിക്കനുസരിച്ചുള്ള ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ, വിദഗ്ദ്ധരായ കലാകാരന്മാരുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഇഷ്ടപ്രകാരം ആഭരണങ്ങൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യവും, അത്യാധുനിക ലോഞ്ചിൽ വച്ച് സൗകര്യപ്രദമായി ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള മികച്ച സേവനവും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

വളർച്ചയ്‌ക്കൊപ്പം ഉത്തരവാദിത്തമുള്ള ഒരു ജ്വല്ലറി ബ്രാൻഡ് ആയി നിലകൊള്ളാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ധാർമ്മികമായ സോഴ്‌സിങ് രീതികൾ, സുതാര്യമായ വിലവിവരങ്ങൾ, ഉപഭോക്താക്കളുടെ വിശ്വാസത്തിന് മുൻഗണന നൽകുന്ന നയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സീയാറ്റിലിലെ പുതിയ ഷോറൂം ഉൾപ്പടെ, പുതുതായി ആരംഭിക്കുന്ന ഓരോ ഷോറൂമും പ്രവർത്തിച്ചുവരുന്നത്. ഇതിനോടൊപ്പം തന്നെ കമ്പനി
പ്രവർത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലും സാമൂഹികവും പരിസ്ഥിതിപരവുമായ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. കാരണം, ഞങ്ങളെ സംബന്ധിച്ച് ബിസിനസ്സ് വളർച്ചയും സമൂഹത്തിന്റെ ക്ഷേമവും ഒരുമിച്ചു മുന്നേറേണ്ട കാര്യങ്ങളാണ് എന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾസലാം പറഞ്ഞു.

vachakam
vachakam
vachakam

റെസ്‌പോണ്‌സിബിൾ ജ്വല്ലറി ബ്രാൻഡ് എന്ന നിലയിൽ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത സ്ഥാപനമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ നിന്നുമുള്ള ഓരോ പർച്ചേസും മലബാർ പ്രോമിസ്‌ന്റെ സംരക്ഷണയിൽ വരുന്നതാണ്. വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും സേവന മികവും വാഗ്ദാനം ചെയ്യുന്ന പ്രതിബദ്ധതയാണ് മലബാർ പ്രോമിസ്. സുതാര്യമായ വിലനിർണയം, 14 രാജ്യങ്ങളിലെ എല്ലാ ഷോറൂമുകളിലും ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, സ്വർണാഭരണവും വജ്രാഭരണവും എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 100% മൂല്യം, ബൈബാക്ക് ഗ്യാരന്റി, ഹാൾമാർക്ക്ഡ് പരിരക്ഷ, സെർട്ടിഫൈഡ് ഡയമണ്ടുകൾ, ധാർമ്മികമായ നിർമ്മാണ രീതികൾ, ഫെയർ പ്രൈസ്, മികച്ച തൊഴിൽ അന്തരീക്ഷം എന്നീ ഉറപ്പായ സേവനങ്ങൾ മലബാർ പ്രോമിസിലൂടെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

വളരെ ശ്രദ്ധാപൂർവം ഞങ്ങൾ നിരീക്ഷിച്ചിട്ടുള്ള ഒരു വിപണിയാണ് സീയാറ്റിൽ. പുതിയ ഷോറൂം ആരംഭിക്കാൻ ഇതിലും മികച്ച സമയം വേറെയില്ല. ഒരുപാട് സൗത്ത് ഏഷ്യൻ വംശജർ അധിവസിക്കുന്ന മേഖലയാണ് പസഫിക് നോർത്ത് വെസ്റ്റ്. മറ്റു യു.എസ് ഷോറൂമുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയുടെ തുടർച്ചയായി വാഷിംഗ്ടൺ സ്റ്റേറ്റിൽ ആരംഭിക്കുന്ന പുതിയ ഷോറൂം ഈ മേഖലയിൽ ഞങ്ങളുടെ ആദ്യത്തെ ചുവടുവെപ്പാണ്. വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള ഉപഭോക്താക്കളും അതിവേഗം വളരുന്ന സാമ്പത്തികരംഗവുമുള്ള സീയാറ്റിൽ, ഭാവിയിൽ വലിയ സാധ്യതകളുള്ള ഒരു വിപണിയാണ്.

രാജ്യവ്യാപകമായി ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ ഷോറൂം. വെസ്റ്റ് കോസ്റ്റിൽ സാൻ ഫ്രാൻസിസ്‌കോ, സാൻ ഡിയേഗോ,
ഫീനിക്‌സ് എന്നിവിടങ്ങളിലും ഈസ്റ്റ് കോസ്റ്റിൽ ന്യൂയോർക്ക്, ചാർലറ്റ്, ടാമ്പ, വിർജീനിയ, ഹൂസ്റ്റൺ, ഡിട്രോയിറ്റ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
1993ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ സാമൂഹികവും പാരിസ്ഥികവുമായ ഉത്തരവാദിത്തം നിറവേറ്റുന്ന ESG പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് മലബാർ ഗ്രൂപ്പ് നൽകിവരുന്നത്. പ്രവർത്തിക്കുന്ന ഓരോ രാജ്യത്തിലേയും ലാഭത്തിന്റെ 5% അതാത് രാജ്യങ്ങളിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഗ്രൂപ്പ് വിനിയോഗിക്കുന്നുണ്ട്. ആരോഗ്യം, ഹംഗർ ഫ്രീ വേൾഡ്, ഭവന
നിർമ്മാണം, വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

vachakam
vachakam
vachakam

മലബാർ ഗ്രൂപ്പിന്റെ പ്രധാന സാമൂഹിക സേവന പദ്ധതിയായ 'ഹംഗർ ഫ്രീ വേൾഡ് ' വഴി, സാംബിയയിലെ മൂന്ന് സ്‌കൂളുകൾ ഉൾപ്പെടെ 170 കേന്ദ്രങ്ങളിലായി പ്രതിദിനം 1,42,000ത്തിലധികം സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, ഇന്ത്യയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,02,000ത്തിലധികം കുട്ടികൾക്ക് പഠനസഹായം നൽകുന്നതിനായി 2,553 മൈക്രോ ലേണിംഗ് സെന്ററുകൾ സ്ഥാപിക്കുകയും, അവരെ പൊതുവിദ്യാഭ്യാസത്തിലേക്ക് എത്തിക്കാൻ
സഹായിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസവും മികച്ച ഭാവിയും ഉറപ്പാക്കുന്നതിനായി 1,45,000ത്തിലധികം സ്‌കോളർഷിപ്പുകളും ഗ്രൂപ്പ് ഇതുവരെ നൽകിയിട്ടുണ്ട്.

സാമൂഹിക നന്മ ലക്ഷ്യമാക്കി, പാവപ്പെട്ട സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 'ഗ്രാൻഡ്മ ഹോം' പദ്ധതിയും മലബാർ ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്. ബ്രാൻഡിന്റെ വിജയം നിരവധി സാമൂഹിക
ക്ഷേമ പ്രവർത്തനങ്ങളിലൂടെ അതാത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്നുണ്ടെന്ന് ബ്രാൻഡ് ഉറപ്പുവരുത്തുന്നുണ്ട്.

Editor's note : 1993ല് സ്ഥാപിതമായ മലബാർഗ്രൂപ്പിന്റെ മുന്നിര ഇന്ത്യൻ ബിസിനസ്സ് കമ്പനിയാണ് മലബാർ ഗോൾഡ്  & ഡയമണ്ട്‌സ്. 9.46 ബില്യൺ ഡോളറിന്റെ വാർഷിക വിറ്റുവരവുള്ള കമ്പനി നിലവില് ആഗോളതലത്തില് നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്‌ലറായി നിലകൊള്ളുന്നു, ഇന്ന് ഇന്ത്യയിലുടനീളം ഒന്നിലധികം ഓഫീസുകള്, ഡിസൈൻ സെന്ററുകള്, മൊത്തവ്യാപാര യൂണിറ്റുകള്, ഫാക്ടറികള് എന്നിവയ്ക്ക് പുറമെ മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യു.എസ്.എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്ന് തുടങ്ങി 14 രാജ്യങ്ങളിലായി 450 ലധികം റീട്ടെയില് ഔട്ട്‌ലെറ്റുകള് മലബാർ ഗോൾഡ് & ഡയമണ്ട്‌സിനുണ്ട്. 3500ലധികം ഷെയർഹോൾഡർമാരുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പില് 26ലധികം രാജ്യങ്ങളില് നിന്നുള്ള 30000ത്തിലധികം പ്രൊഫഷണലുകൾ പ്രവർത്തിക്കുന്നു.

www.malabargoldanddiamonds.com എന്ന വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഇഷ്ട ആഭരണം പർച്ചേസ് ചെയ്യാൻ സാധിക്കുന്നു. ആധുനിക വനിതകളുടെ അഭിരുചികൾക്കനുയോജ്യമായ ട്രെൻഡി ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ മാത്രം നൽകുന്ന MGD ലൈഫ്‌സ്‌റ്റൈൽ ജ്വല്ലറിയും പ്രവർത്തിച്ചു വരുന്നു. അറബ് ഉപഭോക്താക്കൾക്ക് മാത്രമായി ബ്രാൻഡ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ റീട്ടെയിൽ കൺസെപ്റ്റാണ് Mojawhrtay by Malabar. അറബ് പാരമ്പര്യത്തെ ആധുനിക സൗന്ദര്യവുമായി സംയോജിപ്പിക്കുന്ന ആഭരണശേഖരമാണിത്.

മലബാർ ഗ്രൂപ്പ് ആരംഭിച്ചത് മുതല് പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തം പൂർണമായും നിറവേറ്റികൊണ്ടു ESG (Environmental, Social & Governance) വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഓരോപദ്ധതിയും നടപ്പിലാക്കി വരുന്നത്. ആരോഗ്യം, പാർപ്പിടം, ഹംഗർ ഫ്രീ വേൾഡ്, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീശാക്തീകരണം തുടങ്ങിയ നിരവധി സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങളിലും മലബാർ ഗ്രൂപ്പ് നേതൃത്വം നല്കിവരുന്നു. ഉത്തരവാദിത്തത്തിന്റെയും സുസ്ഥിരതയുടെയും തത്വങ്ങൾ ബിസിനസ്സുമായി സംയോജിപ്പിച്ചുകൊണ്ട്, സാമൂഹിക അവബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി നിലകൊള്ളാൻ മലബാർ ഗ്രൂപ്പ് അതിന്റെ ESG ലക്ഷ്യങ്ങൾ കാലാകാലങ്ങളിൽ ശക്തിപ്പെടുത്തുന്നു. കൂടാതെ, ലാഭത്തിന്റെ 5% അതാത് രാജ്യങ്ങളിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam