ഗോൾഫ് വ്യൂ ഡെവലപ് സെന്റർ സമ്മർ പിക്‌നിക് സെപ്തംബർ 26 ന്

SEPTEMBER 14, 2026, 11:40 PM

ഷിക്കാഗോ: ഗോൾഫ് വ്യൂ ഡെവലപ് സെന്റർ സ്റ്റാഫ്, മുൻ സ്റ്റാഫ് ആയിട്ടുള്ളവരുടെ മലയാളി കുടുബങ്ങൾ ആദ്യമായി സമ്മർ പിക്‌നിക് നടത്തുന്നു. 2026 സെപ്തംബർ 26 ശനിയാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന പിക്‌നിക് ഡിസ്‌പ്ലേയ്ൻസ് ലയ്ൻസ്‌വുഡ് (Lions Woods, 6 River Rd Des Plaines 60016) ൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

പിക്‌നിക്കിൽ പങ്കെടുള്ളുന്നവർക്കായി ഗെയിംസ്, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. പരിപാടികൾ  നാലുമണിക്ക് സമാപിക്കും. 

ഷിക്കാഗോയിലേക്ക് പ്രവാസികളായി കുടിയേറുന്ന  മലയാളികളുടെ തൊഴിൽ കേന്ദ്രമായി നിരവധി ദശകങ്ങളായി നിലനിൽക്കുന്ന ഡിസ്‌പ്ലൈൻസ് ഗോൾഫ് വ്യൂ ഡെവലൊപ്‌മെന്റൽ സെന്റർ ഷിക്കാഗോ ലാൻഡ് മലയാളികൾക്ക് സുപരിചിതമായ സ്ഥാപനമാണ്.

vachakam
vachakam
vachakam

ഗോൾഫ് വ്യൂ സെന്റർ മലയാളി സ്റ്റാഫ് കൂട്ടായ്മയുടെ ഈ ആദ്യത്തെ ഫാമിലി പിക്‌നിക്ക് എല്ലാ അംഗങ്ങളെയും പരസ്പരം നേരിൽ കാണാനും സന്തോഷം പങ്കിടാനുമുള്ള അവസരമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

ഈ ഒത്തുചേരലിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മറ്റി  അംഗങ്ങളായ സച്ചിൻ ജേക്കബ്, ജോസഫ് കാളാശ്ശേരി, സോണി അബ്രഹാം, റോയ് തോമസ്, ജിനേഷ് കുര്യൻ, ജീമോൻ അറക്കൽ, തോമസ് മത്തായി, ജോണി പെരുമാനൂർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സച്ചിൻ ജേക്കബ് 224-408-0912

vachakam
vachakam
vachakam

തോമസ് ഡിക്രൂസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam