പസഫിക്കിൽ പുകയുന്ന 'എൽ നിനോ'; ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ കുറയും, കാലാവസ്ഥാ മുന്നറിയിപ്പ്

MARCH 16, 2026, 10:56 PM

തിരുവനന്തപുരം: രാജ്യത്ത് ഇത്തവണ മൺസൂൺ മഴ സാധാരണ ലഭിക്കുന്നതിനെക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ ഏജൻസികളുടെയും രാജ്യാന്തര നിരീക്ഷകരുടെയും മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ ഉപരിതല താപനില വർദ്ധിക്കുന്ന 'എൽ നിനോ' (El Nino) പ്രതിഭാസം ശക്തമാകുന്നതാണ് ഇന്ത്യയിലെ മഴയെ പ്രതികൂലമായി ബാധിക്കുക.

യുഎസ് നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ (NOAA) കണക്കുകൾ പ്രകാരം, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ എൽ നിനോ പ്രതിഭാസം രൂപപ്പെടാൻ 62 ശതമാനം സാധ്യതയുണ്ട്. തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനം വരെയായി വർദ്ധിക്കാമെന്നും പ്രവചനമുണ്ട്. എൽ നിനോ ശക്തമാകുന്നതോടെ ഇന്ത്യയിൽ വേനൽ കടുക്കുകയും കാലവർഷം ദുർബലമാവുകയും ചെയ്യും.

ഭൂമധ്യരേഖയ്ക്ക് സമീപം മധ്യ-കിഴക്കൻ പസഫിക് സമുദ്രം ചൂടുപിടിക്കുന്നതാണ് എൽ നിനോ. 1980-ന് ശേഷം രാജ്യത്ത് 14 തവണ ഈ പ്രതിഭാസം ഉണ്ടായതിൽ 9 തവണയും മൺസൂൺ മഴ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ എൽ നിനോ ഉണ്ടായ എല്ലാ വർഷങ്ങളിലും മഴ കുറയണമെന്നില്ല എന്നതിന് ഉദാഹരണമാണ് 1997. അന്ന് ശക്തമായ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ സാധാരണ മഴ ലഭിച്ചിരുന്നു.

vachakam
vachakam
vachakam

മൺസൂൺ മഴ കുറയുന്നത് രാജ്യത്തെ കാർഷിക മേഖലയെയും ജലലഭ്യതയെയും സാരമായി ബാധിച്ചേക്കാം. ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ കുറവുണ്ടാകുന്നത് വേനൽച്ചൂട് വർദ്ധിപ്പിക്കാനും ഇടയാക്കും. കാലാവസ്ഥാ പ്രവചന സെന്റർ (CPC) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam