ബീജിംഗ് സന്ദർശനം മാറ്റിവയ്ക്കാനൊരുങ്ങി ട്രംപ്; കാരണം ഇതാണ് 

MARCH 15, 2026, 9:41 PM

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം അവസാനത്തിൽ ചൈനയിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചന. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ചൈന സഹായിക്കണമെന്ന സമ്മർദം അമേരിക്ക ഉയർത്തിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇത് ഇതിനകം തന്നെ സൂക്ഷ്മമായ നിലയിൽ ഉള്ള അമേരിക്ക–ചൈന ബന്ധത്തിൽ പുതിയ സംഘർഷമായി മാറിയിരിക്കുകയാണ്.

ഒരു മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിനെ കാണാൻ ബീജിംഗിൽ നടത്താനിരുന്ന ഉച്ചകോടിക്ക് മുമ്പ് ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൈന സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന്  ട്രംപ് പറഞ്ഞു. മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ഉച്ചകോടി നടക്കുമെന്നായിരുന്നു മുൻ പദ്ധതി.

യോഗത്തിന് ഇനി രണ്ട് ആഴ്ച ബാക്കിയുണ്ടെന്നും അതിനകം കാര്യങ്ങളിൽ വ്യക്തത വേണമെന്നുമാണ് ട്രംപ് പറഞ്ഞത്. “ആവശ്യമെങ്കിൽ യാത്ര വൈകിപ്പിക്കാം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എത്രത്തോളം വൈകുമെന്ന കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയില്ല.

vachakam
vachakam
vachakam

ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ 2017-ൽ നടത്തിയ സന്ദർശനത്തിനുശേഷം അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ ചൈന സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ വർഷം ദക്ഷിണകൊറിയയിലെ ബുഹാൻ നഗരത്തിൽ ട്രംപും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോൾ വ്യാപാരയുദ്ധം കുറയ്ക്കാൻ ഒരു വർഷത്തേക്കുള്ള സമാധാന ധാരണ ഇരുവരും ഉണ്ടാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam