ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിപ്പിച്ചാൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്നും സ്റ്റേഡിയം കൈയേറുമെന്നും ഭീഷണി. ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കളാണ് ഭീഷണി ഉയർത്തി രംഗത്തെത്തിയത്. 2026 ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് മുസ്തഫിസുർ റഹ്മാൻ കളിക്കാനൊരുങ്ങുന്നത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുകയാണ് ലക്ഷ്യമെന്നാണ് ഇവരുടെ വാദം. ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദു സമൂഹത്തിന് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഐ.പി.എൽ സംഘാർടകർക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രം മുഖ്യ പൂജാരി മഹാവീർ നാഥ് ഉൾപ്പടെയുള്ള നേതാക്കളാണ് ഐ.പി.എൽ മത്സരങ്ങൾ തടസപ്പെടുത്തുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. ബംഗ്ലാദേശിലെ സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ ബംഗ്ലാദേശി താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
ഇത്തവണത്തെ ലേലത്തിലാണ് മുസത്ഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് േൈഡഴ്‌സ് സ്വന്തമാക്കിയത്. 9.2 കോടി മുടക്കിയാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ് താരമായ മുസ്തഫിസുറിനെ കെ.കെ.ആർ ടീമിലെത്തിച്ചത്. ലേലത്തിൽ ടീമുകൾ വിളിച്ചെടുത്ത ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറാണ്. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ തന്നെ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡ് സ്വന്തമാക്കിയതും മുസ്തഫിസുർ തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
