രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺ തികയ്ക്കുന്ന വനിതാ താരമെന്ന റെക്കോർഡാണ് മന്ദാന സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ടി20യിൽ 27 റൺ നേടിയതോടെയാണ് മന്ദാന റെക്കോർഡ് കുറിച്ചത്. ഇന്ത്യയുടെ മുൻ നായിക മിതാലി രാജിനെ മറികടന്നാണ് മന്ദാനയുടെ നേട്ടം. 291 ഇന്നിങ്‌സുകളിൽ നിന്നാണ് മിതാലി രാജ് 10,000 റൺ തികച്ചത്. മന്ദാന 281 ഇന്നിങ്‌സുകളിലായി 10,000 റണ്ണിലെത്തി.
ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേഡ്‌സ് (308 ഇന്നിങ്‌സ്), ന്യൂസിലൻഡ് താരം സൂസി ബേറ്റ്‌സ് (314 ഇന്നിങ്‌സ്) എന്നിവരാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത്. രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺ തികയ്ക്കുന്ന നാലാമത്തെ വനിതാ താരമാണ് മന്ദാന. 333 ഇന്നിങ്‌സുകളിൽ നിന്ന് 10,868 റണ്ണെടുത്ത മിതാലിയാണ് റൺ വേട്ടക്കാരികളിൽ ഒന്നാമത്. സൂസി ബേറ്റ്‌സ് (10,652), ഷാർലറ്റ് എഡ്വേഡ്‌സ് (10,273) എന്നിവരാണ് സ്മൃതിക്ക് മുന്നിലുള്ളത്.
ടെസ്റ്റിൽ 629 റണ്ണും ഏകദിനത്തിൽ 5,322 റണ്ണുമാണു താരത്തിന്റെ നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തിനിടെ വനിതാ ടി20 യിൽ 4000 റണ്ണെടുക്കുന്ന ആദ്യ ഇന്ത്യൻ താരമാകാനും സ്മൃതിക്കായി. ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനു ശേഷം 4000 റണ്ണെടുക്കുന്ന വനിതയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
