കന്നഡ സിനിമാ വ്യവസായത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത ചിത്രമാണ് കെജിഎഫ് ഫ്രാഞ്ചൈസി. . 2018 ൽ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ 1, വളരെക്കാലമായി കന്നഡ സിനിമ കണ്ടിട്ടില്ലാത്ത ഒരു വലിയ വിദേശ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് കൊണ്ടുവന്നു. വലിയ പ്രീ-റിലീസ് ഹൈപ്പോടെ തിയേറ്ററുകളിൽ എത്തിയ കെജിഎഫ് ചാപ്റ്റർ 2, ആദ്യ ഭാഗത്തേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ കളക്ഷൻ നേടി.
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ തെലുങ്ക് സിനിമാ അരങ്ങേറ്റമായിരുന്ന സലാര്‍ ആദ്യ ഭാഗവും വലിയ കളക്ഷനാണ് നേടിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത അവസാന മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയ കളക്ഷന്‍ 2150 കോടിയാണ്. ഇപ്പോഴിതാ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ തന്‍റെ പ്രതിഫലക്കാര്യത്തില്‍ ഒരു പ്രധാന മാറ്റം കൊണ്ടുവന്നിരിക്കുകയാണ് പ്രശാന്ത് നീല്‍.
ജൂനിയര്‍ എൻടിആര്‍ നായകനാവുന്ന ചിത്രമാണ് പ്രശാന്ത് നീലിന്‍റേതായി അടുത്തതായി പുറത്തുവരിക. ഡ്രാഗണ്‍ എന്നാണ് ചിത്രത്തിന്‍റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അവസാന ചിത്രമായ സലാറില്‍ 100 കോടിയാണ് പ്രശാന്ത് നീല്‍ പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡ്രാഗണില്‍ പ്രതിഫലമായി ഒരു രൂപ പോലും പ്രശാന്ത് വാങ്ങുന്നില്ല എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറിച്ച് ലാഭവിഹിതം ഉള്‍പ്പെടുത്തി ഉള്ളതാണത്രേ നിര്‍മ്മാതാക്കളുമായുള്ള കരാര്‍.ഇത് പ്രകാരം ലാഭത്തിന്‍റെ 50 ശതമാനം സംവിധായകന് ആയിരിക്കും. ബാക്കിയുള്ള 50 ശതമാനം തുക രണ്ട് നിര്‍മ്മാണ കമ്പനികള്‍ പങ്കിടും.
എന്‍ടിആര്‍ ആര്‍ട്സും പുഷ്പ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്നാണ് ഡ്രാഗണ്‍ നിര്‍മ്മിക്കുന്നത്. 300 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ഇതില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ പ്രതിഫലം മിനിമം 100 കോടി എങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളി താരങ്ങളും ടൊവിനോ തോമസും ബിജു മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്