മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് സിബി മലയിൽ. പ്രിയദർശൻ, ഫാസിൽ എന്നിവരുടെ സഹായിയായിട്ടായിരുന്നു തുടക്കം. നിരവധി മുൻനിര നായകന്മാർക്കും നായികമാർക്കുമൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സമ്മർ ഇൻ ബെത്‌ലഹേം അദ്ദേഹം സംവിധാനം ചെയ്തു. മഞ്ജു വാര്യരായിരുന്നു ആ ചിത്രത്തിലെ നായിക. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ജയറാം, പ്രഭു, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴിലാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
‘അന്ന് തമിഴില്‍ രഞ്ജിത്തിന്റെ കഥക്ക് ക്രേസിമോഹന്‍ എന്നയാളാണ് തിരക്കഥ ഒരുക്കിയിരുന്നത്. എന്നാല്‍ തമിഴിലേക്ക് വരാന്‍ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് മഞ്ജു സമ്മതിക്കുകയായിരുന്നു. അങ്ങനെ പ്രഭുവും മഞ്ജുവും ചേര്‍ന്ന ഒരു ഗാനം മദ്രാസില്‍ ചിത്രീകരിച്ചിരുന്നു.
പക്ഷേ ആ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ തന്നെ നിര്‍മാതാവിന്റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രം നിന്നുപോയി. പിന്നീടാണ് ആ സിനിമ മലയാളത്തില്‍ ചെയ്യുന്നതെന്നും പ്രഭുവിന്റെ റോള്‍ സുരേഷ് ഗോപി ചെയ്യുകയായിരുന്നു. അപ്പോഴേക്കും നായകനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജു വളർന്നു’, സിബി മലയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്