ഈ മുള്ളൻകൊല്ലിയിൽ വന്നാൽ ഇവിടുത്തെ കാഴ്ച്ചകൾ കണ്ടിട്ടേ പോകാവൂ..'കൊടുംകാടാണ് മൃഗങ്ങളുമുണ്ട്...ആയുധമെടുക്കുമ്പഴേ ആളും തരവും നോക്കി എടുക്കണം.... ഇന്ന് അവർക്ക് ഏറ്റവും സെയ്ഫ് ആയി ഒളിക്കാൻ പറ്റിയ സ്ഥലം ഈ കാടിനുള്ളിലാണ്. ഈ കാടുവിട്ട് അവർ പുറത്തുപോകാൻ പാടില്ല.
ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രെയിലറിലെ ചില രംഗങ്ങളാണിത്.
തുടക്കം മുതൽ ഒരു മരണത്തിൻ്റെ ദുരുഹതകൾ നൽകിക്കൊണ്ട് ഒരു ക്രൈം ത്രില്ലർ സിനിമയായി ചിത്രത്തെ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ്ഈ ട്രെയിലറിലൂടെ പ്രകടമാകുന്നത്.
ചിത്രം തികഞ്ഞ ക്രൈം ത്രില്ലറാണെന്ന് മനസ്സിലാക്കിത്തരുന്ന ഈ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്ഷനും, ആട്ടവും പാട്ടുമൊക്കെയായി ഒരു ക്ലീൻ എൻ്റർടൈനർ സിനിമ പ്രേക്ഷകർക്കു മുന്നിലെത്തിക്കുക യാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ.
ജൂലൈ പത്തൊമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഫോറം മാളിൽ ജനപ്രതിനിധികളായ ഹൈബി ഈഡൻ എം.പി. ചാണ്ടി ഉമ്മൻ എം.എൽ എ എന്നിവരുടെയും പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടേയും സാന്നിദ്ധ്യത്തിൽ ആഭിനേതാക്കളും, അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരുമൊക്കെ തിങ്ങി നിറഞ്ഞ ഒരു സദസ്സിൽ വച്ചാണ് ട്രയിലർ പ്രകാശന കർമ്മം നടത്തിയത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കൃഷ്ണയാണ് ഈ ചിത്രം നിർമിക്കുന്നത്..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്