ലയണൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് കനത്ത തോൽവി. എം എൽ എസിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഒർലാൻഡോ സിറ്റി എസ് സിയാണ് മയാമിയെ തകർത്തത്. ഒർലാൻഡോയുടെ ലൂയിസ് മ്യൂറീൽ ഇരട്ട ഗോളുകൾ നേടി. മാർട്ടിൻ ഒയേദ ഒരു ഗോളും ഒരു അസിസ്റ്റുമായി കളംനിറഞ്ഞുനിന്നു.
മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിലാണ് മ്യൂറീലിന്റെ ആദ്യ ഗോളിലൂടെയുള്ള സമ്മർദ്ദം മയാമിക്ക് ഏൽക്കേണ്ടി വന്നത്. എന്നാൽ, വെറും മൂന്ന് മിനുട്ടിന് ശേഷം മയാമി സമനില പിടിച്ചു. യാനിക് ബ്രൈറ്റിന്റെ കരിയറിലെ ആദ്യ ഗോളിലൂടെയായിരുന്നു ഇത്. ഒന്നാം പകുതി സമനിലയിലായിരുന്നു പിരിഞ്ഞത്.
എന്നാൽ, രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും മ്യൂറീലിന്റെ അടുത്ത ഗോൾ പിറന്നു. 58-ാം മിനുട്ടിൽ ഒയേദയുടെ വക മറ്റൊരു ഗോൾ. 88-ാം മിനുട്ടിൽ മാർകോ പസാലിച്ചിന്റെ ഗോൾ കൂടി വന്നതോടെ 4-1ന് ഒർലാൻഡോ മുന്നിലെത്തി. ഒർലാൻഡോയുടെ ഗോൾവല കാത്ത പെഡ്രോ ഗാലെസി എണ്ണംപറഞ്ഞ നാല് സേവുകളാണ് നടത്തിയത്. ലൂയിസ് സുവാരസിന്റെ ലോങ് റേഞ്ച് ഷോട്ട് അടക്കം തടഞ്ഞിട്ടു ഇദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്