സൗദി പ്രോ ലീഗ് 2025-26 സീസണിൽ വിജയവഴിയിൽ തിരിച്ചെത്തി അൽ നസർ. അൽ ഷബാബിനെതിരെ 3-2ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും വിജയിച്ചുകയറി. മൂന്നു മത്സരങ്ങളിലെ തോൽവികൾക്കൊടുവിലാണ് മടങ്ങിവരവ്.
അൽനസറിന്റെ സഅദ് യസ്‌ലമും അൽ ഷബാബിന്റെ മുഹമ്മദ് സിമകാനും മത്സരത്തിൽ സെൽഫ് ഗോളടിച്ചു. സഅദ് രണ്ടാം മിനിറ്റിലും സിമകാൻ 31-ാം മിനിറ്റിലുമാണ് സ്വന്തം ടീമിനെ നിരാശപ്പെടുത്തിയത്. എന്നാൽ എട്ടാം മിനിറ്റിൽ കിങ്‌സ്‌ലി കോമാനും 76-ാം മിനിറ്റിൽ അബ്ദുറഹ്മാൻ ഖരീബും മഞ്ഞപ്പടയുടെ മാനം കാത്തു. 53-ാം മിനിറ്റിൽ കാർലോസ് അൽ ഷബീബിനായി ലക്ഷ്യം കണ്ടു. 67-ാം മിനിറ്റിൽ വിൻസെന്റ് സിയേറോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് അൽ ഷബാബിന് തിരിച്ചടിയായി.
നേരത്തെ അൽ ഹിലാൽ, ഖാദിസിയ്യ, അൽ അഹ്‌ലി സൗദി എന്നീ ടീമീകളോടാണ് അൽ നസർ തോൽവി നേരിട്ടിരുന്നത്. അൽ ഇത്തിഫാഖിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു.
നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അൽ നസർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനെക്കാൾ നാല് പോയിന്റുകൾ കുറവാണ് ടീമിന്. 11 പോയിന്റുമായി അൽ ഷബാബ് 15-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
