മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ 100 വിജയം നേടി ചരിത്രം കുറിച്ച് സെർബ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്. തന്റെ കരിയറിലെ 21-ാം ഓസ്‌ട്രേലിയൻ ഓപ്പൺ എഡിഷനിറങ്ങിയ ജോക്കോ ആദ്യ റൗണ്ടിൽ സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിനെ അനായാസം കീഴടക്കിയാണ് മെൽബൺ പാർക്കിലെ വിജയങ്ങളുടെ കണക്കിൽ സെഞ്ച്വറി തികച്ചത്. നേരിട്ടു സെറ്റുകളിൽ 6-3,6-2,6-2നായിരുന്നു ജോക്കോയുടെ ജയം. 38കാരാനായ ജോക്കോയുടെ ഷെൽഫിൽ 10 ഓസ്‌ട്രേലിയൻ ഓപ്പൺ കിരടീങ്ങളുമുണ്ട്. ഇറ്റാലിയൻ താരം ഫ്രാൻസിസ്‌കോ മയേറ്റെല്ലിയാണ് രണ്ടാം റൗണ്ടിൽ ജോക്കോയുടെ എതിരാളി.
40-ാം വയസിൽ വൈൽഡ് കാർഡിലൂടെ മെൽബൺ പാർക്കിലെത്തിയ സ്വിസ് താരം സ്റ്റാൻ വാവ്രിങ്ക ആദ്യ റൗണ്ട് കടന്നു. സെർബിയൻ താരം ലാസ്‌ലോ ജെറെയാണ് വാവ്‌റിങ്ക വീഴ്ത്തിയത്. സ്‌കോർ: 5-7,6-3,6-4,7-6. മൂന്ന് തവണ റണ്ണറപ്പായിട്ടുള്ള ഡാനിൽ മെദ്‌വദേവ്, നോർവീജിയൻ സെൻസേഷൻ കാസ്പർ റൂഡ്, മാരിൻ ചിലിച്ച്, വനിതകളിൽ കോകോ ഗോഫ്, ഇഗ സ്വിയാറ്റക്, മിറാ ആൻഡ്രീവ, അനിസോമ എന്നിവരെല്ലാം രണ്ടാം റൗണ്ടിൽ എത്തി.
100 ഓസ്‌ട്രേലിയൻ ഓപ്പണിൽ 100 വിജയങ്ങൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ പുരുഷ താരമാണ് നൊവാക്ക് ജോക്കോവിച്ച്. സ്വിസ് ഇതിഹാസം റോജർ ഫെഡററും വിജയങ്ങളിൽ സെഞ്ച്വറി തികച്ചിട്ടുണ്ട്. വിംബിൾഡണിൽ 102ഉം ഫ്രഞ്ച് ഓപ്പണിൽ 101 ജയങ്ങൾ നൊവാക്ക് നേടിയിട്ടുണ്ട്.
21-ാം ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനാണ് ഇത്തവണ ജോക്കോ ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഏറ്റവും കൂടുതൽ എഡിഷനുകളിൽ പങ്കെടുത്ത പുരുഷ താരമെന്ന ഫെഡററുടെ റെക്കാഡിനൊപ്പവും ജോക്കോ എത്തി.
81 ജോക്കോയുടെ കരിയറിലെ 81-ാം ഗ്രാൻസ്ലാം ടൂർണമെന്റാണിത്. ഏറ്റവും കൂടുൽ ഗ്ലാൻസ്ലാം ടൂർണമെന്റിൽ പങ്കെടുത്ത പുരുഷ താരങ്ങളുടെ പട്ടികയിൽ ഫെഡറർക്കും ഫെലിസിയാനോ ലോപ്പസിനുമൊപ്പം എത്താനും ഫെഡറർക്കായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
