തിരുനവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. ആറ്റിങ്ങൽ മുദാക്കൽ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്റെ മകൻ സിദ്ധാർഥിനെ (17) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു സിദ്ധാർഥ്.
സിദ്ധാർഥ് രാത്രി ഭക്ഷണം കഴിച്ച് മുറിയിൽ ഉറങ്ങാൻ കയറിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ മുകളിലെ നിലയിൽ നിന്നും പുറത്തു വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ ആണ് സിദ്ധാർഥിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക വിവര പ്രകാരം വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് മനംനൊന്ത് ജീവനൊടുക്കിയത് എന്നാണ് സൂചന. അസ്വഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
