മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം

APRIL 8, 2026, 9:53 AM

കോട്ടയം: ജോസ് കെ മാണിക്കെതിരായ സീറ്റിന് കോഴ നൽകിയെന്ന ആരോപണത്തിൽ മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം.

തോൽവി സമ്മതിച്ച കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, നോമിനേഷനും, പ്രചാരണ സമയവും കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് മനപ്പൂർവമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam