പനമരത്ത് ഭീതി പരത്തിയ പുലി ചത്തു

APRIL 8, 2026, 2:12 AM

വയനാട്: ജനവാസ മേഖലയിലേക്ക് ഇറങ്ങി ഭീതി പരത്തിയ പുലിയെ പിടികൂടിയിരുന്നു. പനമരത്ത് പിടികൂടിയ പുലി ചികിത്സയ്ക്കിടെ ചത്തു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ ലഭിക്കുന്നത്.

ഇന്ന് രാവിലെയാണ് വനംവകുപ്പ് വല ഉപയോഗിച്ച് പുലിയെ പിടികൂടിയത്. തുടർന്ന് കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പരിശോധന നടത്തിയപ്പോൾ പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. പിന്നീട് അവിടെ വെച്ചാണ് പുലി മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. പ്രദേശവാസിയായ ഓടക്കുല്ലി വാസുദേവൻ നായരുടെ മൂന്ന് ആടുകളെയാണ് കൊന്നത്.

vachakam
vachakam
vachakam

ഇതിനു പുറമെ, പനമരം ടൗണിലൂടെ പുലി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാത്രി സമയത്ത് റോഡ് മുറിച്ച് കടന്ന പുലി വാഹന ഷോറൂമിലെ വാഹനങ്ങൾ മറിച്ചിടുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam