ബെംഗളൂരു: കുടകിലെ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനിടെ കാണാതായി പിന്നീട് കണ്ടെത്തപ്പെട്ട മലയാളി യുവതി ശരണ്യയെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. യുവതിയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ഭാരതീയ ജനതാ പാർട്ടിയുടെ കുടക് റൂറൽ യൂണിറ്റ് രംഗത്തെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പരാതി നൽകിയിട്ടുണ്ട്.
നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ ഏപ്രിൽ 5നാണ് ശരണ്യയെ കണ്ടെത്തിയത്. കാടിന്റെ ഉൾഭാഗത്ത് നടത്തിയ തിരച്ചിലിലാണ് രക്ഷാപ്രവർത്തകർ യുവതിയെ കണ്ടെത്തിയത്. വഴിതെറ്റി കാട്ടിൽ കുടുങ്ങിയതാണെന്നാണ് ശരണ്യ പറഞ്ഞത്. ഒരു പാറയുടെ മുകളിലായിരുന്നു കഴിഞ്ഞതെന്നും, പ്രദേശത്ത് ആനയുടെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലായിരുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 2നാണ് ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായത്. വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് സംഘം യാത്രതിരിച്ചത്. ഒൻപത് പേർ അടങ്ങിയ സംഘത്തോടൊപ്പമാണ് ശരണ്യ പോയത്.
സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പിണറായി വിജയൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. കൂടാതെ കെ സി വേണുഗോപാൽയും ഇടപെട്ടിരുന്നു.
ശരണ്യയുടെ അതിജീവന വിവരണം ശരിയാണോ എന്നതിൽ സംശയങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ
പാലക്കാട് വോട്ടിന് പണം ആരോപണം: കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി
വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്