തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രാഹുൽ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടില്ല.
സംസ്ഥാന സർക്കാരിന്റെയും പൊലീസ് സൈബർ സെല്ലിന്റെയും ഔദ്യോഗിക നിർദ്ദേശപ്രകാരമാണ് വീഡിയോ ഇന്ത്യയിൽ നിരോധിച്ചതെന്ന് രാഹുൽ ആരോപിച്ചു.
'ശബരിമല സ്വർണ്ണക്കൊള്ളയെ പറ്റി ഇന്നലെ ഇട്ട വീഡിയോ സംസ്ഥാന സർക്കാരിന്റെയും സൈബർ സെല്ലിന്റെയും നിർദ്ദേശ പ്രകാരം ഇൻസ്റ്റഗ്രാമിൽ നിന്ന് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു" എന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ പേടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സൈബർ ഇടത്തിൽ വീഡിയോ നിരോധിച്ചാലും ജനങ്ങളുടെ മനസ്സിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. "സ്വർണ്ണം കട്ടവൻ ആരപ്പാ, സഖാക്കളാണെ അയ്യപ്പാ" എന്ന വരികൾ കുറിച്ചുകൊണ്ടാണ് രാഹുൽ കുറിപ്പ് പങ്കുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ്': പിണറായി വിജയൻ
'ബിജെപി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക ശക്തിയാകും'; തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ അത്ഭുതങ്ങൾ
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ പ്രവണതയാണെന്ന് രമേഷ് പിഷാരടി
'സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണായക ശക്തിയാകും'; രാജീവ് ചന്ദ്രശേഖർ