കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പപാളി കേസിൽ ജാമ്യം ലഭിച്ചതായി റിപ്പോർട്ട്. 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ കട്ടിളപാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ എന്നാണ് ലഭിക്കുന്ന വിവരം. ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐടി അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നാലെ നടന്ന ഇഡി അന്വേഷണം സംശയകരമാണെന്നും, ഇഡിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും മന്ത്രി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
