വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഈ സീസണിൽ വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയായ ആദ്യ മത്സരത്തിലും ജയിച്ചു കയറി ആർ.സി.ബി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഇന്നലെ നടന്ന മത്സരത്തിൽ ആർ.സി.ബി 61 റൺസിന് ഗുജറാത്ത് ജെയ്ന്റ്‌സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറിൽ 6 വ ിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു.
മറുപടിക്കിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 117 റൺസേ നേടാനായുള്ളൂ. ആർ.സി.ബിക്കായി സയാലി സത്ഗരെ മൂന്നും നദിൻ ഡി ക്ലാർക്ക് രണ്ടും വിക്കറ്റുകൾ നേടി. ക്യാപ്ടൻ ആഷ്‌ലെയ്ഗ് ഗാർഡനറിന് മാത്രമാണ് ഗുജറാത്ത് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.
നേരത്തേ ഗൗതമി നായികിന്റെ (55 പന്തിൽ 73) തകർപ്പൻ ഇന്നിംഗ്‌സാണ് ആർ.സി.ബിയെ നല്ല സ്‌കോറിൽ എത്തിച്ചത്. ഗുജറാത്തിനായി കശ്‌വി ഗൗതമും ഗാർഡ്‌നറും 2 വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
