തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ പിതാവിന്റെ കുടുംബത്തിനെതിരെ കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ രംഗത്ത്. കുഞ്ഞിന്റെ അമ്മയുടെ കുടുംബം യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിച്ചിരുന്നു എന്ന് ആരോപിച്ചു. കല്യാണത്തിന് ശേഷം സ്വത്തുക്കൾ എഴുതി നൽകാൻ ആവശ്യപ്പെട്ടു എന്നും മകളെ ഒഴിവാക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു.
അതേസമയം കുഞ്ഞിനെ ആശുപത്രിയിൽ വൈകിച്ചെത്തിച്ചു പരിക്കേറ്റ കുഞ്ഞിന് ആവശ്യമായ ചികിത്സയും ശുശ്രൂഷയും പിതാവ് നൽകാതിരുന്നതായും മാതാവിന്റെ കുടുംബം ആരോപിച്ചു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടിയുടെ വയറ്റിലെ ക്ഷതവും ആന്തരിക രക്തസ്രാവവും മരണത്തിന് കാരണമായതായി കണ്ടെത്തിയിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്ത ഒരാഴ്ചക്കുള്ളിൽ ലഭിക്കും. ഫോറൻസിക് സർജന്റെ അഭിപ്രായം തേടി കൂടുതൽ നടപടികൾ പോലീസ് സ്വീകരിക്കും. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
