കോട്ടയം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥിത്വ വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ രംഗത്ത്. പാർട്ടി ആരെയായാലും സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചാൽ അതിൽ തനിക്ക് എതിർപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറിയയെ സ്ഥാനാർത്ഥിയാക്കുമെന്ന പ്രചാരണം യാഥാർത്ഥ്യമല്ലെന്നും അത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്ത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇതുവരെ തനിക്കൊപ്പം ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. താൻ രാജിവെക്കാൻ ഒരുങ്ങുന്നു, മറിയയ്ക്ക് സീറ്റ് നിഷേധിച്ചു തുടങ്ങിയ പ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവും അദ്ദേഹം ഉയർത്തി.
“ഇത് പുതിയതായി ആരംഭിച്ച ഒന്നല്ല. വർഷങ്ങളായി തന്നെ ലക്ഷ്യമിട്ട് ഇത്തരം പ്രചാരണങ്ങൾ നടക്കുകയാണ്. കുടുംബത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കുക എന്നത് അപ്പ ജീവിച്ചിരുന്ന കാലം മുതൽ നിലനിന്നിരുന്ന തീരുമാനം തന്നെയാണ്. ഇപ്പോഴും അതിൽ മാറ്റമില്ല. അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കും,” എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
