നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ഗോൾരഹിത സമനിലയുമായി ആഴ്‌സണൽ

JANUARY 20, 2026, 2:48 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 9 ആക്കി മാറ്റാനുള്ള അവസരം പാഴാക്കി ആഴ്‌സണൽ. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ അവരുടെ മൈതാനത്ത് ആഴ്‌സണൽ ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ സിറ്റിയും ആയി 7 പോയിന്റ് വ്യത്യാസമാണ് ആഴ്‌സണലിനുള്ളത്. സാകയെയും ട്രൊസാർഡിനെയും ബെഞ്ചിൽ ഇരുത്തി എത്തിയ ആഴ്‌സണൽ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും അതൊന്നും മുതലാക്കാനായില്ല. ആദ്യ പകുതിയിൽ ലഭിച്ച സുവർണാവസരം ഗബ്രിയേൽ മാർട്ടിനെല്ലി പാഴാക്കുന്നതും കാണാനായി.

പ്രതിരോധത്തിൽ എല്ലാം നൽകി കളിച്ച ഫോറസ്റ്റിന്റെ പ്രതിരോധ കോട്ട മറികടക്കാൻ രണ്ടാം പകുതിയിലും ആഴ്‌സണലിനായില്ല. സാകയുടെ പാസിൽ നിന്നു റൈസിന്റെ ഷോട്ട് അനായാസം രക്ഷിച്ച ഫോറസ്റ്റ് ഗോൾ കീപ്പർ മാറ്റ് സെൽസ്, റൈസിന്റെ ക്രോസിൽ നിന്നു ബുകയോ സാകയുടെ ഗോൾ എന്നുറച്ച ഹെഡർ അവിശ്വസനീയം ആയാണ് തട്ടി മാറ്റിയത്. ഇടക്ക് അയിനയുടെ ഹാന്റ്  ബോളിനായി വാർ പെനാൽട്ടി പരിശോധന നടത്തിയെങ്കിലും ആഴ്‌സണലിന് അത് അനുവദിച്ചില്ല.

മറുവശത്ത് കൗണ്ടർ അറ്റാക്കിൽ ശ്രദ്ധിച്ച ഫോറസ്റ്റിന് പക്ഷെ ഒരിക്കൽ പോലും ഡേവിഡ് റയയെ പരീക്ഷിക്കാനായില്ല. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റിന് ഇത് വലിയ പോയിന്റ് തന്നെയാണ്. ജയിക്കാനായില്ലെന്ന നിരാശയാവും മിഖേൽ ആർട്ടെറ്റയുടെ ടീമിനെ അലട്ടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam