സംസ്ഥാനത്ത് വേനല്‍ കനക്കുന്നു: ജലസംഭരണികളില്‍ ജലനിരപ്പ് കുത്തനെ ഇടിഞ്ഞു; വൈദ്യുതോല്‍പാദനം പ്രതിസന്ധിയിലേക്ക്

SEPTEMBER 11, 2026, 8:37 PM

ഇടുക്കി: സംസ്ഥാനത്ത് വേനല്‍ ചൂട് കനത്തതോടെ പ്രധാന ജലസംഭരണികളിലെല്ലാം ജലനിരപ്പ് ആശങ്കാജനകമായി താഴുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍ ആകെ സംഭരണശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഇത് 2025-ലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനത്തിന്റെ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.

നിലവില്‍ സംഭരണികളിലുള്ള വെള്ളം ഉപയോഗിച്ച് പരമാവധി 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ കനത്ത ചൂട് കാരണം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കുകയാണ്. പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി എത്തിക്കുന്നതില്‍ നേരിടുന്ന സാങ്കേതിക തടസ്സങ്ങള്‍ കാരണം ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതോടെ വരും ദിവസങ്ങളില്‍ ജലനിരപ്പ് അതിവേഗം താഴാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

സംസ്ഥാനത്തെ പ്രധാന പദ്ധതി പ്രദേശങ്ങളിലൊന്നും ദിവസങ്ങളായി മഴ ലഭിക്കാത്ത സാഹചര്യം തുടരുകയാണ്. ഇടുക്കി, ശബരിഗിരി തുടങ്ങിയ വന്‍കിട പദ്ധതികളില്‍ ഇതിനകം തന്നെ വൈദ്യുതോല്‍പാദനം ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്‍ വര്‍ഷത്തേക്കാള്‍ 13 അടിയോളം താഴ്ന്ന് 2368.46 അടിയിലെത്തി.

കഴിഞ്ഞ വര്‍ഷം ഇതേദിവസം 2382.28 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിയിലെ ഉല്‍പാദനത്തില്‍ തടസം നേരിട്ടാല്‍ അത് സംസ്ഥാനമൊട്ടാകെയുള്ള വൈദ്യുതി വിതരണത്തെ രൂക്ഷമായി ബാധിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam