സീറ്റിനായി ഇത്രയും കാലത്തിനിടെ താൻ ഭിക്ഷാടനം നടത്തിയിട്ടില്ല: കെ.സുധാകരനെതിരെ മുല്ലപ്പള്ളി 

MARCH 18, 2026, 9:08 AM

കോഴിക്കോട്: കെ സുധാകരനെതിരെ  മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്.

തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും  താനായാലും സുധാകരനായാലും അഭിപ്രായമുണ്ടെങ്കില്‍ പാർട്ടിക്കുള്ളില്‍ പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

തൻ്റെ  സ്ഥാനാർഥിത്വത്തിനായി ഇക്കാലം വരെ ആരോടും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി  വടകരയിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളായ കെ. പ്രവീൺ കുമാറും അഭിജിത്തും   കാണാൻ വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് എനിക്കറിയാം.

താൻ സീറ്റിനായി ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നേരിട്ട ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam