മാസപ്പിറവി ദൃശ്യമായില്ല, ഈദുൽ ഫിത്വർ വെള്ളിയാഴ്ച

MARCH 18, 2026, 11:00 AM

റിയാദ്: സൗദി അറേബ്യയിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ വെള്ളിയാഴ്ചയായിരിക്കും. 

സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളിൽ വൈകുന്നേരം മുതൽ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാൽ ആകാശം മേഘാവൃതമായതിനാൽ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകർ അറിയിച്ചു.

ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാൽ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam