വിജയ്‌യുടെ ജനനായകന് തീരുമാനം ആയില്ല; സൂര്യയ്ക്ക് ഒപ്പം പുതിയ ചിത്രം പ്ലാൻ ചെയ്തു സംവിധായൻ എച്ച് വിനോദ്

MARCH 18, 2026, 12:16 AM

ദളപതി വിജയ് നായകനായ ‘ജനനായകൻ’ റിലീസിനായി കാത്തിരിക്കുമ്പോഴും, ചിത്രം ഇപ്പോഴും സെൻസർ നടപടികളിൽ കുടുങ്ങിയ നിലയിലാണ്. റിലീസ് തീയതി നീളുന്ന സാഹചര്യത്തിൽ സംവിധായകൻ എച്ച് വിനോദ് തന്റെ അടുത്ത ചിത്രത്തിലേക്ക് ശ്രദ്ധ തിരിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പുതിയ വിവരങ്ങൾ പ്രകാരം, സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഒരു കഥ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം വിജയ്‌യുടെ ‘ജനനായകൻ’ ആദ്യം ജനുവരി 9-ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും നിയമപരമായ പ്രശ്നങ്ങളും മൂലം റിലീസ് അനിശ്ചിതമായി മാറി. ഇപ്പോൾ റിവൈസിംഗ് കമ്മിറ്റി ചിത്രം വീണ്ടും പരിശോധിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

ഇതിനിടെ, സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി നിർമ്മാതാക്കൾ പിൻവലിച്ചിട്ടുണ്ട്. കേസ് തുടരുന്നതിനേക്കാൾ റിവൈസിംഗ് കമ്മിറ്റിയുടെ വിധി കാത്തിരിക്കാനാണ് അവർ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam