കൊച്ചി: സംസ്ഥാന ബജറ്റിൽ സിനിമാ മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളെ സ്വാഗതം ചെയ്ത് മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ. കൊച്ചിയിൽ ജെ. സി. ഡാനിയേൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനും സിനിമയെ വ്യവസായമായി അംഗീകരിക്കുമെന്ന തീരുമാനത്തിനും അഭിനന്ദനവുമായി നടൻ ടൊവിനോ തോമസ് രംഗത്തെത്തി.
സിനിമാപ്രവർത്തകർ വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഇത് ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ജെ. സി. ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതിലൂടെ കേരളം രാജ്യത്തെ സിനിമാ ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുമെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. സിനിമാ മേഖലയെ ഏറെക്കാലമായി ബാധിച്ചിരുന്ന പൈറസി പ്രശ്നം തടയാൻ ആന്റി പൈറസി സെൽ രൂപീകരിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം സ്വാഗതം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
