'അമ്മ'യുടെ ഭരണസമിതി രാജി വച്ചതിന് പിന്നാലെ പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോന് എതിരെ നടൻ ബാബുരാജ് രംഗത്ത്.
അൻസിബയുടെ പരാതി കേൾക്കേണ്ടത് ശ്വേതയായിരുന്നു. നത്തിംഗ് ടു ഡു വിത്ത് അമ്മ എന്നു പറയുന്ന പ്രസിഡണ്ടിനെ കൊണ്ട് എങ്ങനെ സ്ത്രീകൾക്ക് നീതി കിട്ടും എന്നും ബാബുരാജ് ചോദിക്കുന്നു. ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താൻ നിൽക്കുമെന്നാണ് മോഹൻലാൽ പറഞ്ഞതെന്നും നടൻ അറിയിച്ചു.
വാർഷിക കണക്കുകളെല്ലാം തെറ്റായിരുന്നുവെന്നും കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്ക് അതിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും ബാബുരാജ് പറയുന്നു. ഇത്രയും കാലം വുമൺ കാർഡ് ഇറക്കി കളിക്കുകയായിരുന്നുവെന്നും അതിവിടെ തന്നെ പൊളിച്ചടുക്കി എന്നും ബാബുരാജ് പറഞ്ഞു.
ഇന്നിവിടെ പാസാക്കാൻ നിന്ന കണക്കുകളുടെ ഉത്തവാദിത്വം ട്രഷറർ ഏറ്റെടുത്തില്ല. കണക്കുകൾ ശരിയല്ല. റിപ്പോർട്ട് പാസായില്ല. അവർ പല പ്രാവശ്യം കെഞ്ചി ചോദിച്ചപ്പോൾ കുറച്ച് പേർ കൈ പൊക്കി. പിന്നീട് ഒരംഗം പോലും കൈ പൊക്കിയില്ല. അപ്പോൾ അവരെന്താണ് ചെയ്ത് വച്ചേക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഇത്രയും നാൾ അവർ വുമൺ കാർഡ് ഇറക്കി കളിക്കുകയായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ ഉടൻ തന്നെ സ്ത്രീകളാണെന്ന് പറയും. അതിവിടെ തന്നെ പൊളിച്ചടുക്കിയിട്ടുണ്ട്. അൻസിബ അവസാനം സംസാരിച്ചപ്പോൾ എല്ലാവരുടേയും കണ്ണ് നിറഞ്ഞു. സ്ത്രീകൾക്ക് തന്നെ ഇത്രയധികം ഉപദ്രവം നടത്തിക്കൊണ്ടിരുന്ന ഈ ഒരു കമ്മിറ്റി അവർ തന്നെ രാജിവച്ച് പോകുകയാണ് ഉണ്ടായത്. വാർഷിക റിപ്പോർട്ടിൽ ഉത്തരാവാദിത്വം ഏറ്റെടുക്കില്ലെന്ന് ട്രഷറർ തന്നെ പറഞ്ഞു.
കുക്കുവും ശ്വേതയും ഇന്ന് ഭയങ്കര ഐക്യത്തിലായിരുന്നു. കപടമല്ലേ ഇവരീക്കാണിക്കുന്നത്. അങ്ങനെ ഒന്നും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. രമേഷ് പിഷാരടി നയിക്കുന്ന അഡ്ഹോക് കമ്മിറ്റി വന്നിട്ടുണ്ട്. അതിൽ ഗണേഷ് കുമാറൊക്കെ ഉണ്ട്. ടിനി ടോമിന്റെയും അൻസിബയുടെയും പരാതികൾ ഞങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൈ കൊടുത്ത് പിരിഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
