ഇനി 'സൂരി നൊവെയൽ'; ടോം ക്രൂയിസിന്റെ പേര് ഉപേക്ഷിച്ച് മകൾ സൂരി

JULY 28, 2026, 10:14 PM

ഹോളിവുഡിന്റെ ആക്ഷൻ സുപ്പർസ്റ്റാർ ടോം ക്രൂയിസിന്റെ കുടുംബവിശേഷങ്ങളും പുതിയ സിനിമാ വിശേഷങ്ങളും എന്നും ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് കൗതുകമാണ്. അച്ഛന്റെ വലിയ പേരും പ്രശസ്തിയും മാറ്റിവെച്ച് സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്താൻ ഒരുങ്ങുന്ന മകൾ സൂരിയുടെ തീരുമാനവും, അതിനൊപ്പം തന്നെ വെള്ളിത്തിരയെ വീണ്ടും വിറപ്പിക്കാൻ ഒരുങ്ങുന്ന ടോം ക്രൂയിസിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമാണ് ഇപ്പോൾ ഹോളിവുഡിലെ പ്രധാന വാർത്താവിഷയം. 

ഹോളിവുഡ് താരം ടോം ക്രൂയിസിന്റെയും നടി കേറ്റി ഹോംസിന്റെയും മകളായ ഇരുപതുകാരി സൂരി തന്റെ പേരിൽ നിന്നും അച്ഛന്റെ കുടുംബപ്പേര് ഔദ്യോഗികമായി ഒഴിവാക്കി. വോട്ടർ രജിസ്ട്രേഷൻ രേഖകൾ പ്രകാരം സൂരി ക്രൂയിസ് എന്നത് മാറ്റി 'സൂരി നോവൽ' എന്നാക്കി മാറ്റിയിരിക്കുകയാണ്. പെൻസിൽവാനിയയിലെ കാർനെഗി മെലൺ സർവകലാശാലയിൽ പഠിക്കുന്ന സൂരി, അവിടെ ചേർന്ന  സമയത്താണ് വോട്ടർ പട്ടികയിൽ പുതിയ പേരിൽ രജിസ്റ്റർ ചെയ്തത്. അമ്മ കേറ്റി ഹോംസിന്റെ മധ്യനാമമാണ് നോവൽ എന്നത്.

 2006 ഏപ്രിലിൽ ജനിച്ച സൂരിയുടെ മാതാപിതാക്കളായ ടോം ക്രൂയിസും കേറ്റിയും 2012-ൽ വേർപിരിഞ്ഞിരുന്നു. 2024 ജൂണിൽ തന്റെ ഹൈസ്‌കൂൾ ബിരുദദാനച്ചടങ്ങിലും സൂരി ഈ പേരാണ് ഉപയോഗിച്ചത്. അതേസമയം, മകളുടെ ജീവിതത്തിലെ പ്രധാന നിമിഷത്തിൽ പങ്കെടുക്കാതെ ലണ്ടനിൽ നടന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടിയിലാണ് ടോം ക്രൂയിസ് പങ്കെടുത്തത്.

vachakam
vachakam
vachakam

അതേസമയം മകളുടെ പുതിയ തുടക്കത്തെക്കുറിച്ച് നടി കേറ്റി ഹോംസ് ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. സ്വന്തമായി കാര്യങ്ങൾ കണ്ടറിയാനും പഠിക്കാനുമുള്ള ഈ പ്രായം ഏറെ മനോഹരമാണെന്നും മകളുടെ വളർച്ചയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും കേറ്റി വ്യക്തമാക്കി. അതേസമയം, ടോം ക്രൂയിസിൽ നിന്ന് സൂരിക്ക് വലിയ തുകയുടെ ട്രസ്റ്റ് ഫണ്ട് ലഭിച്ചുവെന്ന തരത്തിൽ പ്രചരിച്ച മാധ്യമ വാർത്തകളെ കേറ്റി ഹോംസ് പൂർണ്ണമായും തള്ളിപ്പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

കുടുംബവിശേഷങ്ങൾ ഒരുവശത്ത് ചർച്ചയാകുമ്പോൾ, സിനിമാരംഗത്ത് വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ടോം ക്രൂയിസ്. പ്രശസ്ത സംവിധായകൻ അലഹാന്ദ്രോ ഗോൺസാലസ് ഇന്യാരിറ്റു സംവിധാനം ചെയ്യുന്ന 'ഡിഗ്ഗർ' എന്ന ചിത്രത്തിൽ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായി ടോം ക്രൂയിസ് വേഷമിടുന്നു. 2026 ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡിഗ്ഗർ റോക്ക്‌വെൽ എന്ന കഥാപാത്രത്തെയാണ് ടോം ക്രൂയിസ് അവതരിപ്പിക്കുന്നത്.

മറുവശത്ത് കേറ്റി ഹോംസും തന്റെ ചലച്ചിത്ര ജീവിതത്തിൽ പുതിയ നാഴികക്കല്ലുകൾ പിന്നിടുകയാണ്. കേറ്റി ഹോംസ് തന്നെ എഴുതി സംവിധാനം ചെയ്ത 'ഹാപ്പി അവേഴ്സ്' എന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam